Monday 5 June 2023

സാംസങ് ഗാലക്‌സി എഫ്54 5ജി സ്മാര്‍ട്ട്‌ഫോണ്‍; അവതരണം ജൂണ്‍ 6ന്

New Samsung galaxy f54 5g Specs and Review, latest Samsung phones Find here best Samsung phones, Camera Quality Mobile, 5G, 4k Mobile phone , upcoming

സാംസങ് ഗാലക്‌സി എഫ്54 5ജി സ്മാര്‍ട്ട്‌ഫോണ്‍; അവതരണം ജൂണ്‍ 6ന്

samsung-galaxy-f54-5g

ന്യൂഡല്‍ഹി| സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് ഇന്ത്യന്‍ വിപണിയില്‍ ഗാലക്‌സി എഫ് സീരീസില്‍ പുതിയ ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നു. സാംസങ് ഗാലക്സി എഫ് 54 5ജിയാണ് കമ്പനി പുറത്തിറക്കാന്‍ പോകുന്നത്. ഇതൊരു മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും. ജൂണ്‍ 6നാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത്. ഫോണിന്റെ പ്രീ റിസര്‍വേഷന്‍ മെയ് 30 മുതലാണ് ആരംഭിച്ചത്.

ഫോണില്‍ 6.7 ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പര്‍ അമോലെഡ് പ്ലസ് ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റ് സപ്പോര്‍ട്ടും ഫോണില്‍ ഉണ്ടായിരിക്കും. ഒഐഎസ് സപ്പോര്‍ട്ടുള്ള 108 മെഗാപിക്‌സല്‍ കാമറയാണ് ഫോണിലുള്ളത്. ബ്രൈറ്റ്‌നസ് ഉള്ളതും ഷാര്‍പ്പായതുമായ ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കുന്നതിന് നൈറ്റ്ഗ്രാഫി ഫീച്ചറും സാംസങ് ഫോണില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് കരുത്ത് നല്‍കുന്നതിനായി സാംസങ്ങിന്റെ സ്വന്തം എക്സിനോസ് 1380 പ്രോസസര്‍, 25ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 6000 എംഎഎച്ച് ബാറ്ററി എന്നിവ ഫോണില്‍ ഉണ്ടായിരിക്കും. ഫോണിന്റെ മറ്റ് വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഫ്‌ളിപ്പ്കാര്‍ട്ട്, സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയാണ് ഫോണിന്റെ പ്രീ-റിസര്‍വേഷന്‍ നടക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 999 രൂപ ടോക്കണ്‍ തുക അടച്ച് സാംസങ് ഗാലക്സി എഫ് 54 5ജി പ്രീ റിസര്‍വ് ചെയ്യാം. പ്രീ-ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 2,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

 

 

 

Related Posts

സാംസങ് ഗാലക്‌സി എഫ്54 5ജി സ്മാര്‍ട്ട്‌ഫോണ്‍; അവതരണം ജൂണ്‍ 6ന്
4/ 5
Oleh


EmoticonEmoticon