Friday 2 June 2023

കോൺടാക്ട് ലെൻസുകളിൽ ക്യാൻസറിന് കാരണമായ രാസവസ്തുക്കൾ കണ്ടെത്തി

Contact Lens Makes Cancer , PFAS Create Cancer cells

വാഷിംഗ്ടൺ | കണ്ണടയ്ക്ക് പകരം ഉപയോഗിക്കുന്ന കോൺടാക്ട് ലെൻസുകളിൽ ക്യാൻസറിനും കിഡ്നി രോഗങ്ങൾക്കും കാരണമാകുന്ന മാരകമായ രാസവസ്തുക്കൾ അടങ്ങിയായി യു എസ് പഠന റിപ്പോർട്ട്. ഒരിക്കലും നശിക്കാത്ത രാസവസ്തുക്ക (forever chemicals)ളുടെ ഗണത്തിൽ പെട്ട പിഎഫ്എഎസ് (per- and polyfluoroalkyl substance) രാസവസ്തുക്കളാണ് കോൺടാക്ട് ലെൻസ് നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ക്യാൻസർ, കിഡ്നിരോഗം, ഗർഭാശയ പ്രശ്നങ്ങൾ, കരൾ രോഗങ്ങൾ, സ്വയം രോഗപ്രതിരോധ വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്ന പദാർഥങ്ങളാണ് പി എഫ് എ എസ്.

കൺസ്യൂമർ ഉത്പന്നങ്ങളിൽ നിയന്ത്രിത അളവിൽ ഉപയോഗിക്കുന്നതും സ്വയം നശിച്ചുപോകാത്തതുമായ 14,000 രാസവസ്തുക്കളുടെ കൂട്ടത്തെയാണ് പിഎഫ്എഎസ് എന്ന് പറയുന്നത്. വെള്ളത്തെയും ചൂടിനെയും ചെറുക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വസ്ത്രങ്ങൾ, ഫർണിച്ചർ, പശകൾ, പാക്കേജുകൾ, വയറുകൾ തുടങ്ങിയവയിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

അമേരിക്കയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കോൺടാക്ട് ലെൻസുകളിലാണ് മാരകമായ അളവിൽ പിഎഫ്എഎസ് ഉപയോഗം കണ്ടെത്തിയത്. വിവിധ കോൺടാക്ട് ഗ്ലാസുകളിൽ 105 പിപിഎം (parts per million) മുതൽ 20,700 പിപിഎം വരെ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയായി റിപ്പോർട്ടിൽ പറയുന്നു. പരിശോധിച്ച എല്ലാ കോൺടാക്ട് ഗ്ലാസുകളിലും 100 പിപിഎമ്മിന് മുകളിലാണ് ഇവയുടെ അളവ്.

ഓർഗാനിക് ഫ്ലൂറിൻ ഏറ്റവും കൂടുതൽ ഉള്ള മൂന്ന് ലെൻസുകൾ ആസ്റ്റിഗ്മാറ്റിസത്തിനായുള്ള ആൽക്കൺ എയർ ഒപ്റ്റിക്‌സ് (ഹൈഡ്രാഗ്ലൈഡ് ഇല്ല) (20,000 പിപിഎം), ആൽക്കൺ എയർ ഒപ്‌റ്റിക്‌സ് കളേഴ്‌സ് വിത്ത് സ്‌മാർട്ട്‌ഷീൽഡ് ടെക്‌നോളജി (20,700 പിപിഎം), സ്ഥിരം ഉപയോഗത്തിനുള്ള അൽകോൺ ടോട്ടൽ 30 കോൺടാക്‌റ്റ് ലെൻസുകൾ (20,400പിപിഎം) എന്നിവയാണ് ഏറ്റവും കൂടുതൽ പിഎഫ്എഎസ് ഉണ്ടെന്ന് കണ്ടെത്തിയ ഗ്ലാസുകൾ.

കോൺടാക്റ്റ് ലെൻസുകൾ മാത്രമല്ല, ലോകമെമ്പാടുമുള്ള മിക്ക പ്രദേശങ്ങളിൽ നിന്നുമുള്ള എല്ലാ ടോയ്‌ലറ്റ് പേപ്പറുകളിലും വിഷലിപ്തമായ പിഎഫ്എഎസ് അടങ്ങിയിട്ടുണ്ട്.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയത സമീപകാല പഠനങ്ങൾ ഉയർന്ന അളവിലുള്ള PFAS ഉപഭോഗം കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു.

Related Posts

കോൺടാക്ട് ലെൻസുകളിൽ ക്യാൻസറിന് കാരണമായ രാസവസ്തുക്കൾ കണ്ടെത്തി
4/ 5
Oleh


EmoticonEmoticon