nexy House Painting Offer News Kochi Kerala India Movies How To Web Tutorial Software Gadgets All

സന്ദേശം എഡിറ്റ് ചെയ്യാൻ 15 മിനിറ്റിനുള്ളിൽ സൗകര്യമൊരുക്കി വാട്ട്‌സ്ആപ്പ്

Google Advertisement

സന്ദേശം എഡിറ്റ് ചെയ്യാൻ 15 മിനിറ്റിനുള്ളിൽ സൗകര്യമൊരുക്കി വാട്ട്‌സ്ആപ്പ് അയച്ച സന്ദേശത്തിൽ അൽപനേരം അമർത്തി മെനുവിൽ നിന്ന് 'എഡിറ്റ്' തിരഞ്ഞെടുക്കാനും സന്ദേശം പരിഷ്കരിക്കാനും കഴിയും.

വാഷിംഗ്ടൺ | വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിൽപരിഷ്‌ക്കരിക്കാമെന്ന് മെറ്റാ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. അയച്ച സന്ദേശത്തിൽ അൽപനേരം അമർത്തി മെനുവിൽ നിന്ന് ‘എഡിറ്റ്’ തിരഞ്ഞെടുക്കാനും സന്ദേശം പരിഷ്കരിക്കാനും കഴിയും. 15 മിനിറ്റ് വരെ ഇങ്ങിനെ എഡിറ്റ് ഓപ്‌ഷൻ കിട്ടും.

“സന്ദേശത്തിൽ നിങ്ങൾ തെറ്റ് വരുത്തുകയോ മനസ്സ് മാറ്റുകയോ ചെയ്യുന്ന പക്ഷം, അയച്ചസന്ദേശങ്ങൾ ഇപ്പോൾ എഡിറ്റ് ചെയ്യാം,” മെറ്റാ യുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ആപ്പ് തിങ്കളാഴ്ചഒരു ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.

ഒരു സന്ദേശത്തിൽ അക്ഷരത്തെറ്റ് തിരുത്താൻ ഇത് ആളുകളെ സഹായിക്കും. എഡിറ്റ് ചെയ്‌ത സന്ദേശങ്ങൾ അവയ്‌ക്കൊപ്പം ‘എഡിറ്റ് ചെയ്‌തത്’ എന്ന് കാണിക്കും. നിങ്ങൾ സന്ദേശമയയ്‌ക്കുന്നവർക്ക് എഡിറ്റ് ഹിസ്റ്ററി കാണിക്കാതെ തന്നെ തിരുത്തലിനെക്കുറിച്ച് അറിയാമെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു. വരും ആഴ്‌ചകളിൽ ഈ ഫീച്ചർ ആഗോളതലത്തിൽ പുറത്തിറങ്ങും.

ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ മത്സര ആപ്പുകൾ ഇതിനകം തന്നെ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാൻഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. അതേസമയം മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ കഴിഞ്ഞവർഷം തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യംപുറത്തിറക്കി.

നേരത്തെ, ഉപയോക്താക്കൾക്ക് സംഭാഷണങ്ങൾ കൂടുതൽ സ്വകാര്യമാക്കുന്നതിനായി ‘ചാറ്റ് ലോക്ക്’ എന്ന പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചർ മെയ് 15 ന് അവതരിപ്പിച്ചിരുന്നു.

Google Advertisement